മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം

മലപ്പുറം:മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറിയും ഓട്ടോറിക്ഷയും വാനുമാണ് അപകടത്തിൽപ്പെട്ടത്. സിമന്റ്‌ കയറ്റി വന്ന ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ലോറിക്കടിയിൽപെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Content Highlight: Malappuram Pandikkad vehicle collision accident; many injured

To advertise here,contact us