മലപ്പുറം: അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത അധ്യാപകന് പൊലീസ് കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ടു. കാടാമ്പുഴ എയുപി സ്കൂളിലെ അധ്യാപകന് സെയ്തലവിയാണ് രക്ഷപ്പെട്ടത്. തിരൂര് കോടതിയില് ഹാജരാക്കാന് കൊണ്ടു പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാന് ശ്രമിച്ചതാണ് ഇയാള്ക്കെതിരെയുള്ള കേസ്. കാടാമ്പുഴ പൊലീസാണ് സെയ്തലവിയെ അറസ്റ്റ് ചെയ്തത്. സ്കൂളിലെ എച്ച് എം അറിയാതെ ആയിരുന്നു തുക മാറ്റാന് ശ്രമിച്ചത്. സെയ്തലവിക്കെതിരെ എട്ടു കേസുകള് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: Teacher who hacked teachers PF accounts in Malappuram escapes police custody