കൊടൈക്കനാൽ ട്രിപ്പിനിടെ ചായ കുടിക്കാനിറങ്ങി; കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി 20കാരന് ദാരുണാന്ത്യം

വയനാട് മേപ്പാടി വിംസ് കോളേജിലെ ബി ഫാം വിദ്യാർത്ഥിയാണ് തഹ്‌സീല്‍

മലപ്പുറം : ഹോട്ടലിനു മുന്നില്‍ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചു കയറി ഇരുപതുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി വി തഹ്‌സീല്‍ (20) ആണ് മരിച്ചത്.

വയനാട് മേപ്പാടി വിംസ് കോളേജിലെ ബി ഫാം വിദ്യാർത്ഥിയാണ് തഹ്‌സീല്‍. ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂര്‍ ജം​ഗ്ഷന് സമീപമാണ് അപകമുണ്ടായത്. കോഴിയുമായി വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറിയത്.

കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനായി പോയി തിരിച്ചു വരുന്നവഴി കടയില്‍ കയറി തഹ്സീനും സുഹൃത്തുക്കളും ചായ കുടിക്കുകയായിരുന്നു. ഈ സമയത്താണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

content highlights : 20-year-old man died tragically after a pickup van crashed into teashop

To advertise here,contact us