പാലക്കാട് ബാലവിവാഹം; ഭർത്താവിനെതിരേയും മാതാപിതാക്കൾക്കെതിരേയും കേസ്

സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് കേസ്

പാലക്കാട്: ബാലവിവാഹം നടത്തിയ യുവാവിനെതിരെ കേസ്. ചെർപ്പുളശ്ശേരി സ്വദേശിയായ പതിനേഴുകാരിയെ വിവാഹം ചെയ്തതിൽ ഭർത്താവിനും പെൺകുട്ടിയുടെ മാതാപിതാക്കൾക്കുമെതിരെയാണ് കേസ്. സംഭവത്തിന് ശേഷം മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ബാലവിവാഹ നിരോധന നിയമ പ്രകാരം സിഡബ്ല്യുസി നിർദേശത്തെ തുടർന്നാണ് കേസ്. കഴിഞ്ഞ ജൂൺ 29 ന് തൂത ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

To advertise here,contact us