പാലക്കാട്: കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടര് അവധി പ്രഖ്യാപിച്ചു. അങ്കണവാടി, സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.