ഭാരത് അരി പാലക്കാട്ടും; ജില്ലയിൽ ഇന്ന് വിതരണം ആരംഭിക്കും

എല്ലാ ജില്ലകളിലും ഈ ആഴ്ച തന്നെ അരി വിതരണം ആരംഭിക്കാനാണ് എൻസിസിഎഫ് തീരുമാനിച്ചിരിക്കുന്നത്

പാലക്കാട്: കേന്ദ്രസർക്കാരിന്റെ ഭാരത് അരി ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ വിതരണം ആരംഭിക്കും. രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്താണ് അരി വിതരണം നടത്തുക. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. അഞ്ച്, പത്ത് കിലോ പാക്കറ്റുകളിലാണ് അരി വിൽക്കുക. നേരത്തെ തൃശൂരിൽ അരി വിതരണം നടത്തിയിരുന്നു.

'സപ്ലൈകോ ഉൽപ്പന്നങ്ങളുടെ വില വർധന അനീതി'; രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

കേന്ദ്ര സർക്കാർ ഏജന്സികള് മുഖേനയുള്ള അരി വിതരണം, തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതും, ഫെഡറല് തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ആരോപിച്ചിരുന്നു. അതിനിടയിലാണ് കൂടുതൽ ജില്ലകളിൽ ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. എല്ലാ ജില്ലകളിലും ഈ ആഴ്ച തന്നെ അരി വിതരണം ആരംഭിക്കാനാണ് എൻസിസിഎഫ് തീരുമാനിച്ചിരിക്കുന്നത്.

To advertise here,contact us