കാട്ടുപന്നി ആക്രമണം; വീട്ടമ്മയുടെ കാലിന് പരിക്ക്

ജോലിക്ക് പോകവെ അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു

പരാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. വടക്കഞ്ചേരി കണക്കന്തുരുത്തി ചക്കുണ്ട് ഉഷ(48)യ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് പന്നിയുടെ കുത്തേറ്റത്. ദേശീയപാതയുടെ കരാര് കമ്പനിയില് ജോലിക്ക് പോകവെ അപ്രതീക്ഷിതമായി ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തില് ഉഷയുടെ കാലിന് പരിക്കേറ്റു. ഇവര് വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സ തേടി.

To advertise here,contact us