പാലക്കാട് കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രികന് പരിക്ക്

അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേൽ വീട്ടിൽ ബിനേഷ് (42) നാണ് പരിക്കേറ്റത്. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ രണ്ടിടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

'കെ സുധാകരനല്ല, ജയന്താണ് തീരുമാനിക്കുന്നത്'; കടന്നാക്രമിച്ച് കെ വി സുബ്രഹ്മണ്യം

To advertise here,contact us