പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 540 പേർ ആയുധങ്ങൾ കളക്ടറേറ്റിൽ ഏൽപ്പിച്ചു

638 ആയുധങ്ങൾക്കാണ് ജില്ലയിൽ ലൈസൻസ് നൽകിയിട്ടുള്ളത്.

പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 540 ആയുധ ലൈസൻസികൾ ആയുധങ്ങളും തോക്കുകളും കളക്ടറേറ്റിൽ ഏൽപ്പിച്ചു. ആകെ 638 ആയുധങ്ങൾക്കാണ് ജില്ലയിൽ ലൈസൻസ് നൽകിയിട്ടുള്ളത്. ദേശീയ റൈഫിൾസ് അസോസിയേഷൻ, സമാനമായ അസോസിയേഷനുകൾ എന്നിവയിൽ അംഗത്വമുള്ള സ്‌പോർട്‌സ് ലൈസൻസ് ഉള്ളവരെയും ദേശസാത്കൃത ബാങ്കുകളുടെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരെയും നിബന്ധനകൾക്ക് അനുസൃതമായി ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ആയുധങ്ങൾ കളക്ടറേറ്റിൽ ഏൽപ്പിക്കുന്നത്.

Also Read:

Kerala
'ഞാന്‍ ആ സ്‌കൂളല്ല, ഞാന്‍ കമ്മ്യൂണിസ്റ്റ് സ്‌കൂളിലാണ് പഠിച്ചത്'; പി സരിന്റെ അഭിപ്രായത്തില്‍ എന്‍എന്‍ കൃഷ്ണദാസ്

Content Highlights: 540 arms licensees in the district handed over arms and firearms to the Collectorate Before Byelection2024

To advertise here,contact us