പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; വാളയാറില്‍ അച്ഛനും മകനും മരിച്ചു

വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു

പാലക്കാട്: പാലക്കാട് വാളയാറില്‍ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്.

വീടിനു സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Content Highlight: Shocked from the pig trap Father and son died

To advertise here,contact us