കോഴിക്ക് നാല് കാല് !; വിൽക്കാൻ കൊണ്ടുവന്ന കോഴിയെ കണ്ട് ഞെട്ടി കടയുടമ

കോഴിക്ക് വില പറഞ്ഞ് നിരവധി പേരാണ് കടയുടമയെ തേടി എത്തിയത്

പാലക്കാട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കോഴി നാട്ടുകാർക്ക് കൗതുകമായി മാറി. കോഴിയുടെ നാല് കാലുകളാണ് നാട്ടുകാർക്ക് കൗതുകമായത്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. മണ്ണാർക്കാട് സിപിഐഎം ഓഫീസിന് സമീപത്തുള്ള അലിഫ് ചിക്കൻ സ്റ്റാളിലാണ് നാല് കാലുള്ള കോഴി കൗതുകം സൃഷ്ടിച്ചത്.

സംഭവം വാർത്തയായതോടെ കോഴിക്ക് വില പറഞ്ഞ് നിരവധി പേരാണ് കടയുടമയെ തേടി എത്തിയത്. എന്നാൽ കോഴിയെ ആർക്കും കൊടുക്കുന്നില്ലെന്നായിരുന്നു കടയുടമകളായ ഷുക്കൂറിൻ്റെയും റിഷാദിൻ്റെയും തീരുമാനം. ഇരുവരും കോഴിയെ വളർത്താൻ തീരുമാനിച്ചിരിക്കുകയാണ്.

Content Highlights- Does a chicken have four legs? Shopkeeper shocked by chicken brought for sale

To advertise here,contact us