പത്തനംതിട്ട: സ്കൂട്ടറിൽ നിന്നിറങ്ങവേ വീട്ടമ്മയുടെ കാൽ സ്ലാബിൽ കുടുങ്ങി. ഫയർ ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. വലത് കാലിനു ചതവുണ്ട്. വേറെ പരിക്കുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.