സ്ത്രീയെ കടന്ന് പിടിച്ചതിന് അറസ്റ്റ്; കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു

പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്.

പത്തനംതിട്ട: അടൂർ ഏനാത്ത് സ്ത്രീയെ കടന്ന് പിടിച്ച പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. പത്തനംതിട്ടയിൽ സ്ത്രീയെ കടന്ന് പിടിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിഷം കഴിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇയാൾ വിഷം കഴിച്ചത്. മെഡിക്കൽ കോളേജിൽ തന്നെ ഇയാൾ ചികിത്സയിലാണ്.

Also Read:

Kerala
സ്മാർട്ടായി കോടതികളും; നേരിട്ട് ഹാജരാകേണ്ട, മുഴുവന്‍ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content highlight- Arrested after assaulting woman, accused consumed poison while in custody

To advertise here,contact us