സിപിഐഎം കൊടുമണ്‍ ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത് മത്സരത്തിലൂടെ

മത്സരം ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും നീക്കം നടന്നില്ല

പത്തനംതിട്ട:സിപിഐഎം പത്തനംതിട്ട കൊടുമണ്‍ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ആര്‍ ബി രാജീവ് കുമാര്‍. മത്സരത്തിലൂടെയാണ് ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മത്സരം ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും നീക്കം നടന്നില്ല.

ജില്ലാ സെക്രട്ടറി കെ പി ഉദയബാനു ഉള്‍പ്പെട്ട ഏരിയ കമ്മിറ്റിയാണ് കൊടുമണ്‍. കെ പി ഉദയബാനുവാണ് കലഞ്ഞൂരില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

Also Read:

Kerala
വിഭാഗീയതയുടെ ഭൂതത്തെ കുടത്തിലാക്കുമോ?; കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ 'ആക്ഷൻ തിരുവല്ല', എം വി ഗോവിന്ദൻ എത്തി

അതേസമയം ഏറിയ കമ്മിറ്റി പിരിച്ചുവിട്ട കരുനാഗപ്പള്ളിയില്‍ രൂപീകരിച്ച ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നിരുന്നു.സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി മനോഹരനാണ് കണ്‍വീനര്‍. എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,പി.ബി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, എഎം ഇക്ബാല്‍ തുടങ്ങിയവരാണ് അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗങ്ങളായുള്ളത്. കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

Content Highlight: CPIM Pathanamthitta Koduman area secretary elected

To advertise here,contact us