ബസ് സ്റ്റാൻഡിൽ കറങ്ങിനടക്കാതെ വീട്ടിൽ പോകാൻ എസ്‌ഐ; കഴുത്തിനുപിടിച്ച് നിലത്തിട്ട് പ്ലസ് ടു വിദ്യാർത്ഥി

വീട്ടില്‍ പോകാന്‍ എസ്‌ഐ പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാര്‍ത്ഥി ഇത് പറയാന്‍ താന്‍ ആരാണെന്ന് ചോദിച്ചു

പത്തനംതിട്ട: ബസ് സ്റ്റാന്‍ഡില്‍ കറങ്ങി നടക്കാതെ വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ട എസ്‌ഐയെ മര്‍ദിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി. പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ എസ്‌ഐ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read:

Thiruvananthapuram
മൃതദേഹം കുളിപ്പിച്ചപ്പോള്‍ മുറിവും ചതവും; റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത

ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിനികളെ കമന്റടിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്‌ഐയും മറ്റൊരു പൊലീസുകാരനും പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയത്. ഈ സമയത്താണ് ബസ് സ്റ്റാന്‍ഡിന് സമീപം വിദ്യാര്‍ത്ഥി കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീട്ടില്‍ പോകാന്‍ എസ്‌ഐ പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാര്‍ത്ഥി ഇത് പറയാന്‍ താന്‍ ആരാണെന്ന് ചോദിച്ചു. എങ്കില്‍പിന്നെ സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് എസ് ഐ വിദ്യാര്‍ത്ഥിയെ കൈയില്‍ പിടിച്ച് ജീപ്പിനരികിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് വിദ്യാര്‍ത്ഥി പിന്നില്‍ നിന്ന് ആക്രമിച്ചത്.

എസ്‌ഐയുടെ കഴുത്തില്‍ പിടിച്ച് വിദ്യാര്‍ത്ഥി നിലത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. താഴെ വീണ എസ്‌ഐയുടെ തലയില്‍ സമീപത്തുകിടന്ന കമ്പുകൊണ്ട് വിദ്യാര്‍ത്ഥി അടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെ എസ്‌ഐ വിദ്യാര്‍ത്ഥിയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍വെച്ചും വിദ്യാര്‍ത്ഥി ബഹളംവെച്ചു. വിദ്യാർത്ഥിയ്ക്ക് മാനസിക വെല്ലുവിളിയുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Content Highlights- plus two student attack si in pathanamthitta

To advertise here,contact us