മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തു; സഹോദരനെ ക്രൂരമായി മർദിച്ച് പ്ലസ്ടു വിദ്യാർത്ഥിയും കൂട്ടുകാരും

സുനീഷിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്

കോന്നി: പ്ലസ് ടു വിദ്യാർത്ഥിയെ ശാസിച്ചതിന് സഹോദരന് ക്രൂരമർദനം. പത്തനംതിട്ടയിൽ മാർച്ച് രണ്ടിനായിരുന്നു സംഭവം. സഹോദരന്റെ മോശം കൂട്ട് കെട്ടിനെ ചോദ്യം ചെയ്തതിനാണ് മണ്ണടി സ്വദേശി സുനീഷിനെ വിദ്യാർത്ഥിയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്.

Also Read:

National
റെയ്ഡിനെത്തിയ പൊലീസുദ്യോ​ഗസ്ഥൻ തലയിൽ ചവിട്ടി; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; കൊലപാതകമെന്ന് കുടുംബം

സുനീഷിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർ കസ്റ്റഡിയിലാണ്.

Content Highlight: Plus two student attacked brother for questioning his friendship in Pathanamthitta

To advertise here,contact us