പത്തനംതിട്ടയിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി; പ്രതി ഓടി രക്ഷപ്പെട്ടു

വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് രഞ്ജിത്ത് രാജൻ എന്ന യുവാവിനെതിരെ എക്സൈസ് കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ വീട്ടിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. പത്തനംതിട്ട അടൂർ ഏനാദിമംഗലത്താണ് വീട്ടിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്.വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിന് രഞ്ജിത്ത് രാജൻ എന്ന യുവാവിനെതിരെ എക്സൈസ് കേസെടുത്തു.

എക്സൈസ് വിഭാഗത്തിൻ്റെ പരിശോധനയിലാണ് നാൽപ്പത് സെൻ്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു.

Content Highlight : Home-grown cannabis plant found in Pathanamthitta

To advertise here,contact us