വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി; തിരച്ചിൽ ഊർജിതം

കള്ളക്കടൽ പ്രതിഭാസം കാരണം ശക്തമായ തിരമാലകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു

തിരുവനന്തപുരം : വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. വർക്കല ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് സംഭവം.സുഹൃത്തുക്കളായ ഏഴംഗ സംഘമാണ് കടലിൽ കുളിക്കാനായി എത്തിയത് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിച്ചു കൊണ്ടിരിക്കവേയാണ് അശ്വിനെ കാണാതായത്. അടിയൊഴുക്കാണ് അപകടകാരണമെന്ന് ടൂറിസം പൊലീസ് പറയുന്നത്. കള്ളക്കടൽ പ്രതിഭാസം കാരണം ശക്തമായ തിരമാലകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റു ഗാർഡും പൊലീസും തിരച്ചിൽ ആരംഭിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

To advertise here,contact us