ഉഴുന്നുവടയില്‍ ബ്ലേഡ്; തിരുവനന്തപുരത്ത് ഹോട്ടല്‍ അടപ്പിച്ചു

പാലക്കാട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലായിരുന്നു ബ്ലേഡ് കണ്ടെത്തിയത്

തിരുവനന്തപുരം: ഉഴുന്ന് വടയ്ക്കുള്ളില്‍ ബ്ലേഡ് കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടപ്പിച്ചു. തിരുവനന്തപുരം വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററാണ് അടപ്പിച്ചത്. ഇവിടെ നിന്ന് പാലക്കാട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലായിരുന്നു ബ്ലേഡ് കണ്ടെത്തിയത്.

രാവിലെ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലെത്തിയ പാലക്കാട് സ്വദേശി 17കാരിക്കാണ് ബ്ലേഡിന്റെ പകുതി ലഭിച്ചത്. വട കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് കുമാര്‍ ടിഫിന്‍ സെന്റര്‍ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തിയ ശേഷമാണ് കട അടപ്പിച്ചത്.

To advertise here,contact us