വിദ്യാർത്ഥിനിയെ സാങ്കൽപ്പിക കേസരയിൽ ഇരുത്തിയ സംഭവം; സ്കൂൾ സന്ദ‍ർശിച്ച് ബാലവകാശ കമ്മീഷൻ

സംഭവത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, എസ് സി, എസ് ടി ജില്ലാ ഓഫീസർ, സ്കൂൾ എച്ച് എം എന്നിവരോട് കമ്മീഷൻ മുമ്പാകെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ സാങ്കൽപ്പിക കസേരയിൽ ഇരുത്തിയ സംഭവത്തിൽ സ്കൂൾ സന്ദർശിച്ച് ബാലവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാ‍ർ, അം​ഗം എഫ് വിൽ എന്നിവരാണ് സ്കൂൾ സന്ദ‍ർശിച്ചത്. വെള്ളയാണി അയ്യങ്കാളി മെമ്മോറിയൽ ​ഗവ, മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്പോർട്സ് കൗൺസിൽ, എസ് സി, എസ് ടി ജില്ലാ ഓഫീസർ, സ്കൂൾ എച്ച് എം എന്നിവരോട് കമ്മീഷൻ മുമ്പാകെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മാധ്യമ വാർ‌ത്തയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ ശിക്ഷ നൽകിയതിൻ്റെ നിജസ്ഥിതി പരിശോധിക്കാനായി കമ്മീഷൻ നേരിട്ടാണ് സന്ദർശനം നടത്തിയത്.

Content Highlights: Child Rights Commission visited the school in the case of putting the student in an imaginary Chair

To advertise here,contact us