ഒഴിഞ്ഞ വീട്ടില്‍ ഗുണ്ടകളുടെ ജന്മദിനാഘോഷം; പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരെ ആക്രമണം, അറസ്റ്റ്‌

പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെടുമങ്ങാട്: ജന്മദിനാഘോഷത്തിന്‌ ഒത്തുകൂടിയ ഗുണ്ടാസംഘം പൊലീസുകാരെ ആക്രമിച്ചു. ആക്രമത്തിൽ നെടുമങ്ങാട് സിഐ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എട്ട് ​​ഗുണ്ടകളെ പിടികൂടുകയും 12 പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. കാപ്പാ കേസിൽ ഉൾപ്പെട്ട സ്റ്റമ്പർ അനീഷ് എന്ന അനീഷ് ഉൾപ്പെടെ എട്ടുപേരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടി ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒത്തുകൂടിയതായിരുന്നു സംഘം. അനീഷിന്റെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്. അനീഷിന്റെ സഹോദരിയുടെ ജന്മദിനമാണ് ആഘോഷിച്ചത് എന്നാണ് വിവരം. അനീഷിന്റെ വീട്ടുകാർ ​ആരും ആഘോഷത്തിന് ഉണ്ടായിരുന്നില്ല. നെടുമങ്ങാട് മുക്കോലയിലെ വീട്ടിൽ ​ഗുണ്ടാസംഘം ഒത്തു കൂടിയിട്ടുണ്ടെന്ന് സമീപവാസികൾ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്.

Also Read:

National
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; അദാനി വിഷയം പ്രതിപക്ഷം ചര്‍ച്ചയാക്കും

പരിശോധനയ്ക്കെത്തിയ പൊലീസിനെ സംഘം അക്രമിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിവിലുളള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

Content Highlights: A group of gangsters who had gathered for a birthday celebration attacked the policemen at Nedumangad

To advertise here,contact us