അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു; 30കാരി പിടിയില്‍

കേസില്‍ ശാലി രണ്ടാം പ്രതിയാണ്

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ചെയ്തയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 30കാരി പിടിയില്‍. തിരുവനന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം നടന്നത്. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലിയാണ് പിടിയിലായത്.

കഴിഞ്ഞ മാസം 27നാണ് സംഭവം വടന്നത്. പൊഴിയൂര്‍ സ്വദേശി ബിബിന്റെ കോമ്പൗണ്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ ശാലിയും സഹോദരന്‍ സന്തോഷും ചേര്‍ന്ന് കത്തിക്കുകയായിരുന്നു. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടര്‍ കത്തിക്കാന്‍ കാരണമായതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ശാലി രണ്ടാം പ്രതിയാണ്. സഹോദരന്‍ സന്തോഷാണ് ഒന്നാം പ്രതി.

Also Read:

Kerala
നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം, വാർഡന്റെ മാനസിക പീഡനം മൂലമെന്ന് ആരോപണം

പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- 30 year old woman arrested for burned scooter of neighbor who attack her mother in parassala

To advertise here,contact us