മൃതദേഹം കുളിപ്പിച്ചപ്പോള്‍ മുറിവും ചതവും; റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റിന്റെ മരണത്തില്‍ ദുരൂഹത

സംസ്‌കാര ചടങ്ങിന് ശേഷമാണ് സെലീനാമ്മയുടെ മകന്‍ രാജന്‍ ഈ വിവരം അറിയുന്നത്

തിരുവനന്തപുരം: ധനുവച്ചപുരത്തെ റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. 75കാരിയായ സെലീനാമ്മയുടെ മരണത്തിലാണ് ദുരൂഹത. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ മുറിവും ചതവും കണ്ടെത്തിയിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Also Read:

Life Style
നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു

ഇക്കഴിഞ്ഞ പതിനേഴിനായിരുന്നു ധനുവച്ചപുരം സ്വദേശിനിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. എന്നാല്‍ മൃതദേഹം കുളിപ്പിച്ചപ്പോള്‍ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും മുറിവും ചതവും കണ്ടെത്തുകയായിരുന്നു.

ഇതിന് ശേഷം മുറി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മകന്‍ പാറശാല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടിയതില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Content Highlights- Police takes case and start investigation on death of ret nursing assistant

To advertise here,contact us