തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അസം സ്വദേശിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ മാരായമുട്ടം കുറുവാടിൽ ആയിരുന്നു യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
വാടകയ്ക്ക് താമസിക്കുകയായിരുന്ന 33 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുറുവോടു സ്വദേശികളായ അനിൽകുമാർ, കുഞ്ചൻ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. യുവതിയുടെ കുടുംബം മാരായമുട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
content highlights : Two Malayalis arrested for attempting to rape Assam native