തിരുവനന്തപുരത്ത് വാഹനത്തിനകത്ത് ഡ്രൈവർ മരിച്ച നിലയിൽ

ഉച്ചക്ക് ഒരു മണി മുതൽ പള്ളിക്ക് സമീപം വണ്ടി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാ‌‍‌ർ പറ‍ഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനത്തിനകത്ത് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ടപ്പറ സമീപത്ത് അപേ ഓട്ടോയിലായിരുന്നു ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അരുവിക്കര ശ്രീകുട്ടി സൗണ്ട്സ് എന്ന സ്ഥാപനം നടത്തുന്ന നസീറാണ് മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഉച്ചക്ക് ഒരു മണി മുതൽ പള്ളിക്ക് സമീപം വണ്ടി പാർക്ക് ചെയ്തിരുന്നതായി നാട്ടുകാ‌‍‌ർ പറ‍ഞ്ഞു. രാത്രി നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Content Highlight : Driver found dead inside the vehicle in Thiruvananthapuram

To advertise here,contact us