പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി; ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

ഇരുതലമൂരിയെ കടത്തിയതായിരുന്നു കേസ്

തിരുവനന്തപുരം: പ്രതികളെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പാലോട് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരുത്തിപ്പാറ റേഞ്ച് ഓഫീസര്‍ ആയിരുന്ന സമയത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാന്‍ ശ്രമിച്ചത്.

ഇരുതലമൂരിയെ കടത്തിയതായിരുന്നു കേസ്. ഇതിലെ രണ്ട് പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് നേരിട്ടും ഗൂഗിള്‍ പേ വഴിയും സുധീഷ് കുമാര്‍ പണം വാങ്ങി. കോടതിയില്‍ ഹാജരാക്കിയ റേഞ്ച് ഓഫീസറെ റിമാന്‍ഡ് ചെയ്തു.

Content Highlights- Forest range officer arrested by range officer on bribery case

To advertise here,contact us