തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്രോത്സവത്തിന് ബാഡ്ജ് നൽകിയില്ലെന്ന് ആരോപിച്ച് യുവാവിന് ക്രൂരമർദനം. വർക്കല ജനാർദ്ദനപുരം സ്വദേശിയായ ശ്രീജുവിനാണ് നാലംഗ സംഘത്തിൻ്റെ മർദനമേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.
വീട്ടിലേയ്ക്ക് പോകും വഴി വാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദനം. വർക്കല ജനാർദ്ദനപുരം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്ര കമ്മിറ്റിയോട് സംഘം ബാഡ്ജ് ചോദിച്ചിരുന്നു. ഇത് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ശ്രീജുവിന്റെ പരാതി. പരിക്കേറ്റ ശ്രീജു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Content Highlights- A group of four people stopped and beat up a young man on the road, angry over not being given a badge for the temple festival