'ചിക്കന്‍ കറിക്ക് ചൂടില്ല'; തിരുവനന്തപുരത്ത് കയ്യാങ്കളി, ആക്രമണത്തില്‍ കടയുടമയ്ക്ക് പരിക്ക്

അമരവിള പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം

തിരുവനന്തപുരം: ചിക്കന്‍ കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് കയ്യാങ്കളി. ആദ്യം തര്‍ക്കമാണുണ്ടായത്. പിന്നീടത് കയ്യാങ്കളിയില്‍ കലാശിച്ചു. കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കട ഉടമ ദിലീപിന് നേരെയാണ് അക്രമമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ദിലീപിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കര സ്വദേശി സജിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ അക്രമിച്ചത്. അമരവിള പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒമ്പത് പേര്‍ക്ക് പേര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: 'Chicken curry is not hot'; Shopkeeper injured in scuffle in Thiruvananthapuram

To advertise here,contact us