ഗുരുവായൂര് ആനക്കോട്ടയില് പാപ്പാനെ ആന കുത്തിക്കൊന്നു; 25 വർഷങ്ങള്ക്ക് ശേഷം പുറത്തിറക്കിയ കൊമ്പന്

കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ ആർ രതീഷാണ് മരിച്ചത്

തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാൻ കൊല്ലപ്പെട്ടു. കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ എ ആർ രതീഷാണ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമ സ്വഭാവത്തെ തുടര്ന്ന് 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.

To advertise here,contact us