ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ല ; ഹോട്ടൽ ജീവനക്കാർക്ക് മർദനം

ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി

തളിക്കുളം: ബിരിയാണിയിൽ പപ്പടവും മുട്ടയുമില്ലെന്ന് പറഞ്ഞ് രണ്ടംഗ സംഘം ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. തളിക്കുളം പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപമുള്ള സ്നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്. ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി.ഹോട്ടലിലെ കസേരകൾ മറിച്ചിട്ട നിലയിലായിരുന്നു.

ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രസിഡന്റ് ആർ എ മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി അക്ഷയ് കൃഷ്ണ, ട്രഷറർ റഹ്മത്ത് ബാബു, വർക്കിങ് പ്രസിഡന്റ് അഷ്റഫ്, ജോയിന്റ് സെക്രട്ടറിമാരായ ജാവീദ്, ബഷീർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

റൊട്ടി വാങ്ങുന്നതിനിടെ ബൈക്ക് 'അടിച്ചുമാറ്റി';സി സി ടി വി ദ്യശ്യങ്ങൾ ലഭിച്ചതോടെ ബൈക്ക് തിരികെ നൽകി

To advertise here,contact us