ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവ് കോടികൾ; സ്വര്‍ണം 2.82 കിലോ

യൂനിയൻ ബാങ്ക് ശാഖക്കായിരുന്നു എണ്ണൽ ചുമതല.

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാരവരവായി ലഭിച്ചത് 6,84,37,887 രൂപ. രണ്ടു കിലോ 826 ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24.20 ഗ്രാം വെള്ളിയും ലഭിച്ചു. യൂനിയൻ ബാങ്ക് ശാഖക്കായിരുന്നു എണ്ണൽ ചുമതല. പിൻവലിച്ച 2000 രൂപയുടെ 128, 1000 രൂപയുടെ 41, അഞ്ഞൂറിന്റെ 96 നോട്ടുകളും ലഭിച്ചു. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150 രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചു.

Content Highlights: Count of Guruvayur temple treasury revenue

To advertise here,contact us