കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം, വിദ്യാര്‍ത്ഥിക്ക് രക്ഷകരായി സുഹൃത്തുകൾ

കടലിൽ കുളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിക്ക് അപസ്മാരം ഉണ്ടാവുകയും കടലിൽ തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു.

തൃശൂർ: ചാവക്കാട് കടലിൽ കുളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥി അപസ്മാരം വന്ന് കുഴഞ്ഞു വീണു, എന്നാൽ സഹപാഠികളുടെ സമയോചിതമായ ഇടപ്പെടലിൽ വലിയൊരു അപകടം ഒഴിവായി. ഇന്നുച്ചയ്ക്കാണ് സഹപാഠികൾക്ക് ഒപ്പം വിദ്യാര്‍ത്ഥി ചാവക്കാട് കടലിൽ കുളിക്കാനെത്തിയത്. കടലിൽ കുളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിക്ക് അപസ്മാരം ഉണ്ടാവുകയും കടലിൽ തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു.

Also Read:

National
ഇൻസ്റ്റയിൽ ഫോളോവേഴ്സ് 5.6 മില്ല്യൺ, കിട്ടിയ വോട്ട് 153, നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലുമില്ലാതെ സ്ഥാനാർത്ഥി

അബോധാവസ്ഥയിലായ യുവാവിനെ കൂടെയുണ്ടായിരുന്ന സഹപാഠികളായ വിദ്യാർത്ഥികൾ കരയ്ക്ക് എത്തിച്ച് ഉടൻ തന്നെ സിപിആ‌ർ നൽകിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്‍ഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വി.എസ് ഗോകുലിനാണ് കടലിൽ കുളിക്കുന്നതിനിടയിൽ അപസ്മാരമുണ്ടായത്. വിദ്യാര്‍ത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു

content highlight- Seizures while bathing in the sea, friends come to the rescue of the student

To advertise here,contact us