കൂളിമുട്ടം ത്രിവേണി ബീച്ചിൽ യുവാവിന്‍റെ മൃതദേഹം കരക്കടിഞ്ഞ നിലയിൽ

മതിലകം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

ത‍ൃശ്ശൂർ : തൃശ്ശൂർ കൂളിമുട്ടത്ത് യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. മതിലകം കൂളിമുട്ടം ത്രിവേണി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. 30 വയസോളം തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്.

അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മ‍ൃതദേഹത്തിന് അധികം പഴക്കമില്ല. മതിലകം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Content Highlight : The body of the youth was found in Koolimuttu

To advertise here,contact us