കുട്ടിയെ കാറിൽ പൂട്ടിയിട്ട് രക്ഷിതാക്കൾ ക്ഷേത്രത്തിൽ പോയി; രക്ഷയായത് പൊലീസ്

ഏറെ നേരമായിട്ടും രക്ഷിതാക്കളെ കാണാത്തതിനെ തുടർന്ന് കുട്ടി കരയുകയായിരുന്നു

തൃശൂർ : തൃശൂർ ​ഗുരുവായൂരിൽ കാറിൽ കുടുങ്ങിയ കർണാടക സ്വദേശിയായ ആറുവയസ്സുകാരിയ്ക്ക് രക്ഷയായി കേരള പൊലീസ്. കർണാടക സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ കാറിൽ ലോക്ക് ചെയ്ത ശേഷം ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും രക്ഷിതാക്കളെ കാണാത്തതിനെ തുടർന്ന് കുട്ടി കരയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി കാറിന്റെ ​ഗ്ലാസ് തുറന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ മൈക്കിലൂടെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. കുട്ടി ഉറങ്ങിയതിനാൽ കാറിൽ കിടത്തിയെന്നാണ് കർണാടക ദമ്പതികൾ വിശദീകരിച്ചു. ക്ഷേത്രത്തിൽ നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ ദ‍ർശനം നടത്താൻ വൈകിയെന്നും മാതാപിതാക്കൾ പൊലീസ് പറഞ്ഞു.

content highlights : Parents lock child in car, go to temple; rescued by police

To advertise here,contact us