തൃശൂരിൽ ശക്തമായ ഇടിമിന്നല്‍; വീടുകളിൽ നാശനഷ്ടം

ഇലക്ട്രിക്കൽ സംവിധാനങ്ങൾ ഉൾപ്പടെ പല ​ഗൃഹോപകരണങ്ങളും കത്തി നശിച്ചു

തൃശൂർ: ശക്തമായ ഇടിമിന്നൽ ഉണ്ടായതിനെ തുടർന്ന് തൃശൂർ മുണ്ടൂർ പഴമുക്കിൽ വീടുകളിൽ വൻ നാശനഷ്ടം. ഇലക്ട്രിക്കൽ സംവിധാനങ്ങൾക്ക് കേടുപാടുകളുണ്ടാകുകയും ​ഗൃഹോപകരണങ്ങള്‍ ഉള്‍പ്പടെ കത്തി നശിക്കുകയും ചെയ്തു.

ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഇടിമിന്നലിൽ ആളപായം ഇല്ലെന്നാണ് വിവരം.

Content Highlights- Severe thunderstorms cause extensive damage to houses in Thrissur

To advertise here,contact us