തൃശൂരില്‍ പിക്കപ്പ് വാനിടിച്ച് രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു

ചായ കുടിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും കളളുമായി വന്ന വണ്ടി ഇടിക്കുകയായിരുന്നു.

തൃശൂര്‍: വാണിയംപാറയില്‍ രണ്ട് കാല്‍നടയാത്രക്കാര്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി (57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും കളളുമായി വന്ന വണ്ടി ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണകാരണം.

Content Highlights: Two pedestrians killed after being hit by pickup truck

To advertise here,contact us