പ്രിയങ്ക ഗാന്ധിയുടെ വിജയാഘോഷത്തിനിടയിൽ അപകടം; പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്

ഇരുവരും 10 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

കൽപറ്റ: പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ കൽപറ്റയിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടയിൽ പടക്കം പൊട്ടിച്ചത് തെറിച്ച് 2 കുട്ടികൾക്ക് പരിക്ക്. പ്രിയങ്ക ഗാന്ധിയുടെ വിജയാഘോഷത്തിൻ്റെ ഭാഗമായി ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിടയിലാണ് അപകടം ഉണ്ടായത്. വിജയാഘോഷ പരിപാടികൾ ന​ഗരത്തിലൂടെ പോകവെ യുഡ്എഫിന്റെ പ്രവർത്തകനൊപ്പം നിന്ന 2 കൂട്ടികളുടെ ദേഹത്തേക്കാണ് പടക്കം തെറിച്ചു വീണത്. പൊട്ടിയ ശേഷം പടക്കം വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടികളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നേരിയ പരിക്ക് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. സംഭവ സ്ഥലത്ത് പൊലീസ് എത്തി രക്ഷിതാവിന് കുട്ടികളെ ആശുപത്രിയിൽ എത്തിക്കാനുള്ള നിർദേശം നൽകി. ഇരുവരും 10 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

Also Read:

Kerala
'ബാലേട്ടാ ബാലേട്ടാ…' എ കെ ബാലനെ ട്രോളി വി കെ ശ്രീകണ്ഠൻ

content highlight- During Priyanka Gandhi's victory celebration, two children were injured when firecrackers fell

To advertise here,contact us