വയനാട്ടിൽ കാറുകളുമായി സ്കൂൾ ​ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടം; അപകടം

സെന്റ് ഓഫുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ കാറുമായി എത്തിയത്

കൽപ്പറ്റ: വയനാട്ടിൽ കാറുകളുമായി സ്കൂൾ ​ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. സെന്റ് ഓഫുമായി ബന്ധപ്പെട്ടായിരുന്നു വിദ്യാർത്ഥികൾ സ്കൂളിൽ കാറുമായി എത്തിയത്. അഭ്യാസ പ്രകടനത്തിനിടെ ആഡംബര കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല

Also Read:

National
90,000 തടവുകാരെ ഗംഗാ ജലത്തിൽ കുളിപ്പിച്ച് യുപി ജയിൽ അധികൃതർ; സർക്കാർ ചരിത്രം കുറിച്ചെന്ന് മന്ത്രി

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്കൂളിൽ ഇന്ന് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികൾ ആഡംബരകാർ അടക്കമുള്ളവുമായി എത്തിയത്. ഇതിന് പിന്നാലെ സ്കൂൾ ​ഗ്രൗണ്ടിൽ കാർ ഇറക്കി പ്രകടനം നടത്തി. സ്കൂളിലെ അധ്യാപികയും മകളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി കാറുകൾ സ്കൂൾ ​ഗ്രൗണ്ടിൽ കാണാം. ​ഗ്രൗണ്ടിൽ കാറുകൾ വട്ടം ചുറ്റുന്നതും പിന്നാലെ കൂട്ടിയിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Content Highlight: Wayanad students brings cars, does dangerous stunts on school grounds; accident

To advertise here,contact us