'ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി'; വയനാട്ടിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കൾക്കുമെതിരെ പരാതി

ഷാബുവും സുഹൃത്തുക്കളും വീടിന്റെ ജനല്‍ അടിച്ചു തകര്‍ത്തെന്നും വീടിന് നേരെ കല്ലെറിഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വയനാട് കറുവന്‍തോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി. ആക്രമത്തില്‍ കറുവന്‍തോട് സ്വദേശി സുരേഷിനും പങ്കാളി അനിതയ്ക്കും പരിക്കേറ്റു.

ഷാബുവും സുഹൃത്തുക്കളും വീടിന്റെ ജനല്‍ അടിച്ചു തകര്‍ത്തെന്നും വീടിന് നേരെ കല്ലെറിഞ്ഞെന്നുമാണ് ഇരുവരും ആരോപിക്കുന്നത്. ഷാബുവും സുഹൃത്തുക്കളും മദ്യലഹരിയില്‍ ആയിരുന്നെന്നും ആരോപണമുണ്ട്. അക്രമകാരികള്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നും കുടുംബം പറയുന്നു. നിലവില്‍ ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Complaint against CPIM Branch secretary and friends in Wayanad

To advertise here,contact us