കടയിലേക്ക് പാഞ്ഞടുത്ത് കാട്ടുപന്നി; ഭയന്ന് വീണ യുവതിയ്ക്ക് ​ഗുരുതരപരിക്ക്

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റസിയയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൽപ്പറ്റ: വയനാട് മേപ്പാടി കുന്നംപ്പറ്റയിൽ കടയിലേക്ക് പാഞ്ഞടുത്ത കാട്ടുപന്നിയെ കണ്ട് ഭയന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. കുന്നമ്പറ്റ മിൽക്ക് സൊസൈറ്റി സ്റ്റാഫ് റസിയ പി സിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

കൂട്ടമായി എത്തിയ കാട്ടുപന്നി കടയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റസിയയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

content highlights : Wild boar rushes into shop; woman falls in fear, seriously injured

To advertise here,contact us