സുൽത്താൻ ബത്തേരി ടൗണിൽ പുലി

താലൂക്ക് ആശുപത്രി റോഡ് മറികടന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ സിസിടിവി ദൃശ്യവും പുറത്തുവന്നു

വയനാട് : വയനാട് സുൽത്താൻ ബത്തേരി ടൗണിൽ പുലിയെ കണ്ടതായി പ്രദേശവാസി. ഫെയർലാന്റ് കോളനിയിൽ ഇന്ന് രാവിലെ അഞ്ചേകാലോടെ പ്രദേശവാസിയായ കളരിക്കണ്ടി സുബൈറാണ് പുലിയെ കണ്ടത്. താലൂക്ക് ആശുപത്രി റോഡ് മറികടന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ സി സി ടി വി ദൃശ്യവും പുറത്തുവന്നു. ഇതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: Tiger in Sultan Bathery town

To advertise here,contact us