സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ സ്കെയിൽ II (മെയിൻസ്ട്രീം) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷക സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ centralbankofindia.co.in വഴി ഓൺലൈനായി അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ 2023 ആഗസ്റ്റ് മാസത്തിൽ നടക്കും. മാനേജർ സ്കെയിൽ II തസ്തികയിൽ നിലവിലുള്ള 1000 ഒഴിവുകൾ നികത്തുന്നതിനായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കേണ്ട രീതി
850 രൂപയാണെന്ന് അപേക്ഷാഫീസ്. പട്ടികജാതി/പട്ടികവർഗ/പിഡബ്ല്യുബിഡി /വനിതാ അപേക്ഷകർ എന്നിവർക്ക് 175 രൂപയാണ് അപേക്ഷാ ഫീസ്.