റിപ്പോര്ട്ടര് മെഡിക്ലിക്ക് 2024 എക്സ്പോ ഇന്ന് കോട്ടയത്ത് നടക്കും

ഈ മാസം 23ന് വ്യാഴാഴ്ച മലപ്പുറം ഹോട്ടല് വുഡ്ബൈന് ഫോളിയേജിലും 26ന് കോഴിക്കോട് വുഡീസ് ഹോട്ടലിലും മെഡിക്ലിക്ക് 2024 എക്സ്പോ നടക്കുന്നുണ്ട്

കോട്ടയം: വിദേശ രാജ്യങ്ങളില് MBBSപഠനം ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്കായി റിപ്പോര്ട്ടര് ടിവിയും ക്ലിക്ക് എഡ്യൂവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്ലിക്ക് 2024 എക്സ്പോ ഇന്ന് കോട്ടയത്ത് നടക്കും. കോട്ടയം വിന്ഡ്സര് കാസില് റിസോര്ട്ടില് ഉച്ചയ്ക്ക് 2 മണി മുതല് വൈകീട്ട് 7 മണി വരെയാണ് മെഡിക്ലിക്ക് എക്സ്പോ നടക്കുക. 10 രാജ്യങ്ങളില് നിന്നുള്ള 15 സര്വകലാശാലകളുടെ പ്രതിനിധികൾ എക്സ്പോയില് പങ്കെടുക്കും. എക്സ്പോയില് വിദ്യാര്ഥികളും അധ്യാപകരും നേരിട്ട് സംവദിക്കും.

വിവിധ യൂണിവേഴ്സിറ്റികളെ സംബന്ധിച്ച വിവരങ്ങള് അതത് സ്റ്റാളുകളില് നിന്ന് വിദ്യാര്ത്ഥികള്ക്ക് ചോദിച്ചറിയാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. കൊച്ചി ഹോളിഡേ ഇന്നിലും തിരുവനന്തപുരം അപ്പോളോ ഡിമോറയിലും സംഘടിപ്പിച്ച എക്സപോയില് നിരവധി കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുത്തത്. ഈ മാസം 23ന് വ്യാഴാഴ്ച മലപ്പുറം ഹോട്ടല് വുഡ്ബൈന് ഫോളിയേജിലും 26ന് കോഴിക്കോട് വുഡീസ് ഹോട്ടലിലും മെഡിക്ലിക്ക് 2024 എക്സ്പോ നടക്കുന്നുണ്ട്. എംബിബിസ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്ത്ഥിതളും മാതാപിതാക്കളും ഒരിക്കലും മിസ് ചെയ്യാന് പാടില്ലാത്ത ഒരു അവസരമാണിത്. കൂടുതല് വിവരങ്ങള്ക്കും റെജിസ്ട്രേഷനുമായി +91 8111 99 6000 ഈ നമ്പറില് ബന്ധപ്പെടാവുന്നതാണ്.

To advertise here,contact us