എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ജൂനിയർ ഡ്രാഫ്റ്റ്‌സ്മാൻമാരെ നിയമിക്കുന്നു

ഇഐഎല്ലിൻ്റെ ഔദ്യോഗിക റിക്രൂട്ട്‌മെൻ്റ് വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 25-നകം അപേക്ഷ സമർപ്പിക്കാം

നവരത്‌ന പൊതുമേഖലാ സ്ഥാപനമായ എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎൽ) ജൂനിയർ ഡ്രാഫ്റ്റ്‌സ്മാൻമാരെ (ഗ്രേഡുകൾ 1, 2, 3) നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇഐഎല്ലിൻ്റെ ഔദ്യോഗിക റിക്രൂട്ട്‌മെൻ്റ് വെബ്‌സൈറ്റായ recruitment.eil.co.in വഴി സെപ്റ്റംബർ 25-നകം അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ

ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III

യോഗ്യത2 വർഷത്തെ ഐടിഐ ഡ്രാഫ്റ്റ്‌സ്മാൻഷിപ്പ് കോഴ്സ്.

ആകെ ഒഴിവുകൾ: 11 (UR-5, SC-2, ST-1, OBC(NCL)-2, EWS-1). ശമ്പള സ്കെയിൽ: 24,000 - 90,000 രൂപ.

ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II:

യോഗ്യത

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 65% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ ആവശ്യമാണ്.

ആകെ ഒഴിവുകൾ: 6 (UR-2, SC-1, ST-1, OBC(NCL)-1, EWS-1).ശമ്പള സ്കെയിൽ: 25,000 - 1,00,000 രൂപ.

ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I:യോഗ്യതകുറഞ്ഞത് 65% മാർക്കോടെ 3 വർഷത്തെ ഡിപ്ലോമ.ശമ്പള സ്കെയിൽ: 26,500 - 1,15,000 രൂപ.മൂന്ന് തസ്തികകളിലേയ്ക്കും പ്രവൃത്തിപരിചയം അനിവാര്യമാണ്. ഗ്രേഡ്-1: 5 വർഷം, ഗ്രേഡ്-II: 1 വർഷം, ഗ്രേഡ്-III: 2 വർഷം എന്നിങ്ങനെയാണ് അപേക്ഷകർ‌ക്ക് വേണ്ട പ്രവർ‌ത്തിപരിചയം.

പ്രായപരിധിഎല്ലാ തസ്തികകളിലേയ്ക്കും അപേക്ഷിക്കാവുന്ന പരമാവധി പ്രായം 2024 ഓഗസ്റ്റ് 31-ന് 30 വയസ്സ് എന്നതാണ്.

ഉദ്യോഗ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന നടപടി ക്രമം

ഡൽഹിയിൽ നടക്കുന്ന സ്കിൽ ടെസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. യോഗ്യതയും പ്രവർത്തിപരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തിയേക്കാം. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ ഇമെയിൽ വഴി തിരഞ്ഞെടുത്ത വിവരങ്ങൾ അറിയിക്കുകയുള്ളു.‌

എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • recruitment.eil.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ആവശ്യമായ വിശദാംശങ്ങൾ സഹിതം ഓൺലൈൻ ഫോം പൂരിപ്പിക്കുക.
  • ഫോട്ടോഗ്രാഫുകൾ, ഒപ്പുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഭാവി റഫറൻസിനായി ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷയുടെ ഒരു പകർപ്പ് സൂക്ഷിക്കേണ്ടതാണ്.

ഒരിക്കൽ സമർപ്പിച്ചാൽ, അപേക്ഷകൾ പിൻവലിക്കാൻ കഴിയില്ല. പുതിയതോ പുതുക്കിയതോ ആയ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അഭ്യർത്ഥനകൾ പരിഗണിക്കില്ല. ഏതെങ്കിലും ഘട്ടത്തിൽ, ഒരു സ്ഥാനാർത്ഥി ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ അവരെ അയോഗ്യരാക്കും. കാരണം നൽകാതെ ഏത് അപേക്ഷയും നിരസിക്കാനുള്ള അവകാശം ഇഐഎല്ലിനുണ്ട്.

To advertise here,contact us