'ആസ്പരൻസ 2024'; ശ്രദ്ധേയമായി മമ്പാട് കോളേജിലെ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപ്പന്ന വിപണന മേളയും

എംഇഎസ് മമ്പാട് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപ്പന്ന വിപണന മേളയും നടന്നു

എംഇഎസ് മമ്പാട് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപ്പന്ന വിപണന മേളയും നടന്നു. വാണിജ്യ വ്യവസായ വകുപ്പിന്റെയും സിആർസി കോഴിക്കോടിന്റെയും സഹകരണത്തോടെയായിരുന്നു പ്രോഗ്രാം. മലപ്പുറം ജില്ലയിലെ 37 ഭിന്നശേഷി സംരംഭകർ ഇതിൽ പങ്കെടുത്തു.

മമ്പാട് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം മലപ്പുറം ജില്ലാ ഡെപ്യൂട്ടി കളക്ടർ പി അൻവർ സാദത്ത് ഉൽഘടനം ചെയ്തു. 2014 യൂനിസെഫ് ചൈൽഡ് അവാർഡ് ജേതാവ് മുഹമ്മദ്‌ ആസിം വെളിമണ്ണ, അന്തർദേശിയ മനശക്തി പരിശീലകൻ ഫിലിപ്പ് മമ്പാട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ പി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‍മെന്റ് സെക്രട്ടറി പ്രൊഫ ഒ പി അബ്ദുറഹിമാൻ ആമുഖ പ്രഭാഷണം നിർവഹിച്ചു.

Also Read:

Malappuram
ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉൽപന്ന പ്രദർശനവും; 'ആസ്‌പെരൻസ 2024' ഡിസംബർ 5 ന് മമ്പാട് കോളേജിൽ

ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ ആർ ദിനേശ്, സി ആർ സി കോഴിക്കോട് റിഹാബിറ്റേഷൻ ഓഫിസർ ഡോ പി വി ഗോപിരാജ്, നിലമ്പൂർ താലൂക്ക് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫിസർ സജ്ജാദ് ബഷീർ, കോമേഴ്‌സ് വകുപ്പ് മേധവി ഡോ പി പി ഷഹനാസ് ബീഗം, സ്റ്റാഫ് സെക്രട്ടറി പി കെ അഷ്‌റഫ്‌, ഹെപ്സെൻ കോർഡിനേറ്റർ ഡോ ഹസീന ബീഗം തട്ടാരശേരി, ഭിന്നശേഷി സംരംഭകൻ റഷീദ് മമ്പാട്, കോളേജ് യൂണിയൻ ചെയർമാൻ ഹനീൻ റഹിം, ആസ്പറരൻസ വിദ്യാർത്ഥി കോർഡിനേറ്റർ ആയിഷ ഹലീന, അഹമ്മദ് ഷാൻ, കോമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ്‌ ഫാത്തിഹ്, മൂന്നാം വർഷ വിദ്യാർത്ഥി പ്രതിനിധി വി ആദിത്യ എന്നിവർ പ്രസംഗിച്ചു.

ആസ്പരൻസ സ്റ്റാഫ് കോർഡിനേറ്റർമാരായ ഡോ എം അബ്ദുറഹിമൻ സ്വാഗതവും ഡോ പി സുൽഫി നന്ദിയും പറഞ്ഞു. ഭിന്നശേഷി സംരംഭകരുടെ കലാപരിപാടികളും അരങ്ങേറി.

Content Highlights: dgmes mampad college differently abled friendly programme

To advertise here,contact us