ജോലി അന്വേഷിച്ച് കേരളത്തിൽ നിന്ന് അടക്കം ഏറ്റവും അധികം ആളുകള് എത്തിച്ചേരുന്ന സ്ഥലമാണ് യുഎഇ. എന്നാൽ ഇനി ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത്ര എളുപ്പമല്ല. യുഎഇയില് തൊഴില് നിയമങ്ങള് കൂടുതല് കര്ശനമാക്കിയിരിക്കുകയാണ് ഗൾഫ് മന്ത്രാലയം. സ്വകാര്യ കമ്പനികള്ക്കുള്ള തൊഴില് മാര്ഗനിര്ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകള്ക്ക് അനുസൃതമായി മാത്രമായിരിക്കണം നിയമനമെന്നും ചട്ടങ്ങള് ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങള് ഉണ്ടാകരുതെന്നും നിര്ദേശം നൽകിയിട്ടുണ്ട്.
Also Read:
Environment
അടുത്ത 200 വർഷത്തേക്ക് പേടിക്കേണ്ട; ഭൂമിക്കടിയില് 'നിധി'യുണ്ടെന്ന് പുതിയ പഠനം
മന്ത്രാലയം നൽകിയിരിക്കുന്ന പ്രധാന നിർദേശങ്ങൾ
- ഒരാളെ ജോലിക്ക് എടുക്കുന്ന സമയം ഓഫര് ലെറ്റര് നിർബന്ധമായും നൽകണം. ഓഫര് ലെറ്റര് നല്കാത്ത സാഹചര്യമുണ്ടാകരുതെന്ന കർശന നിർദേശമുണ്ട്.
- ഓഫര് ലെറ്റര് നല്കുമ്പോള് ജോലിയുടെ സ്വഭാവം, ഡ്യൂട്ടിയുടെ സമയം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള് എന്നിവ കൃത്യമായി അതിൽ രേഖപ്പെടുത്തണം.
- ആനുകൂല്യങ്ങള് വര്ദ്ധിപ്പിക്കാന് അനുമതിയുണ്ടെങ്കിലും ഓഫര് ലെറ്ററില് പറയുന്നതിനേക്കാള് കുറയാന് പാടില്ലെന്നാണ് കര്ശന നിര്ദേശം.
- തൊഴില്നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള് തൊഴില് കരാറില് എഴുതി ചേര്ക്കാനും പാടില്ല.
- തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകൾ കൃത്യമായി സൂക്ഷിച്ചുവെയ്ക്കണം.
- തൊഴിലാളികളുടെ രേഖകളും മറ്റും മന്ത്രാലയം ആവശ്യപ്പെട്ടാൽ അത് കൃത്യമായി മന്ത്രാലയത്തിന് മുമ്പാകേ സമർപ്പിക്കണം.
- തൊഴിലാളികളുടെ പാസ്പോര്ട്ട്, തിരിച്ചറിയല് കാര്ഡ്, ബാങ്ക് കാര്ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള് പിടിച്ചെടുക്കാന് പാടില്ല. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ കൃത്യമായ നടപടി സ്വീകരിക്കും.
- രാജ്യത്തെ തൊഴില് നിയമം അനുസരിച്ച് അനുയോജ്യമായ പാര്പ്പിടം ഒരുക്കാത്ത കമ്പനി ഉടമകള്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
- ഇനി അഥവാ താമസസൗകര്യം നൽകുന്നില്ലാ എന്നുണ്ടെങ്കിൽ കമ്പനി ജീവനക്കാർക്ക് താമസ അലവൻസ് നൽകണം.
- ജോലി സമയത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ ഉപകരണങ്ങളും നിർദേശവും നൽക്കുക.
- അപകടസാധ്യതകള് ഒഴിവാക്കാന് തൊഴിലാളികളെ ബോധവല്ക്കരിക്കുക
- ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
Content Highlights: The Gulf Ministry has tightened labor laws in the UAE. The Ministry has issued employment guidelines for private companies