സ്‌കൂളില്‍ പഠിച്ചിട്ടുണ്ടോ, ഏത് സ്‌കൂളാണ് എന്നതൊന്നും വിഷയമല്ല; കഴിവുണ്ടോ അവസരമുണ്ട്: മസ്‌ക്

'പേരെടുത്ത ഏതു വലിയ കമ്പനിയിലാണ് നിങ്ങള്‍ ഇതിനുമുന്‍പ് ജോലിയെടുത്തിട്ടുള്ളത് എന്നൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല.'

ഏറ്റവും മികച്ച ഉദ്യോഗാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പാരമ്പര്യ ചട്ടക്കൂടുകളെയെല്ലാം തകര്‍ത്ത് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. എവരിതിങ് ആപ്പിനായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് മസ്‌ക്. ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ നിന്ന് തികച്ചും വിഭിന്നമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ എവരിതിങ് ആപ് തയ്യാറാക്കുന്നതിനായി തന്റെ ടീമില്‍ അംഗമാകാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.

Also Read:

Food
ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകൂ, നയം മാറ്റി സ്റ്റാര്‍ബക്‌സ്

' നിങ്ങളൊരു മികച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണെങ്കില്‍ എവരിതിങ് ആപ്പിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ താല്പര്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഏറ്റവും മികച്ച വര്‍ക്ക് അയച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പാം ചേരാം. നിങ്ങള്‍ ഏത് സ്‌കൂളിലാണ് പഠിച്ചത്, അഥവാ നിങ്ങള്‍ സ്‌കൂളില്‍ പോയിട്ടുണ്ടോ, പേരെടുത്ത ഏതു വലിയ കമ്പനിയിലാണ് നിങ്ങള്‍ ഇതിനുമുന്‍പ് ജോലിയെടുത്തിട്ടുള്ളത് എന്നൊന്നും ഞങ്ങള്‍ കാര്യമാക്കുന്നില്ല.' മസ്‌ക് കുറിപ്പില്‍ പറയുന്നു.

വിദ്യാഭ്യാസ മികവ് മാനദണ്ഡമായി സ്വീകരിക്കാതെ ആദ്യമായല്ല മസ്‌ക് ഉദ്യോഗാര്‍ഥികളെ തിരയുന്നത്. ഉദ്യോഗാര്‍ഥിയുടെ മികവും, പ്രോബ്ലം സോള്‍വിങ്ങിനുള്ള കഴിവുമാണ് ഡിഗ്രികളേക്കാള്‍ മസ്‌ക് വിലമതിക്കുന്നത്. ടെസ്‌ലയില്‍ ജോലി ചെയ്യുന്നതിന് സര്‍വകലാശാല ബിരുദമല്ല മാനദണ്ഡമെന്ന് 2014ല്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് മസ്‌ക് നിരവധി തവണ അഭിപ്രായപ്പെട്ടിരുന്നു. ഓര്‍മപരിശോധനയ്ക്ക് പകരം നൈപുണ്യ പരിശീലനവും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവരുടെ കഴിവുകളുമാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും മസ്‌ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.

മസ്‌കിന്റെ നിലപാടിനെ പ്രശംസിക്കുന്നവരും വിമര്‍ശിക്കുന്നവരും നിരവധിയാണ്. കഴിവുള്ളവര്‍ക്ക് മുന്നോട്ടുവരാനും ജീവിതവിജയം നേടാനും മസ്‌കിന്റെ റിക്രൂട്ട്‌മെന്റ് രീതി സഹായിക്കുമെന്ന് പലരും പ്രശംസിക്കുമ്പോള്‍ തന്നെ മസ്‌ക് പറയുന്നത് ഒട്ടും നടപ്പാകാത്ത കാര്യമാണെന്ന് വാദിക്കുന്നവരും കുറവല്ല. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് എവരിതിങ് ആപ്പിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. പേമെന്റ്, മെസേജിങ്, ഇ-കൊമേഴ്‌സ്, മള്‍ട്ടിമീഡിയ എന്നിവയെല്ലാം ഈ ആപ്പില്‍ ലഭ്യമാകും.

Content Highlights: Elon Musk is hiring for software engineer role, says there is no need for a degree

To advertise here,contact us