സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

സിബിഎസ്ഇ വിഭാഗത്തിന്റെ 10,12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു

സിബിഎസ്ഇ വിഭാഗത്തിന്റെ 10,12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. ബോര്‍ഡിന്റെ വെബ്‌സൈറ്റായ cbse.gov.in സന്ദര്‍ശിച്ച് സ്‌കൂളുകള്‍ക്ക് പരീക്ഷാ സംഘം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് വിദ്യാര്‍ഥികള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. സ്‌കൂള്‍ ലോഗിന്‍ വഴി മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകൂ. വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. അഡ്മിറ്റ് കാര്‍ഡ് വാങ്ങാന്‍ വിദ്യാര്‍ഥികള്‍ നേരിട്ട് സ്‌കൂളുകളില്‍ എത്തണം.

സിബിഎസ്ഇ 10,12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 18 ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനാണ് അവസാനിക്കുക. രണ്ട് ക്ലാസുകളിലെയും പരീക്ഷകള്‍ രാവിലെ 10:30 മുതല്‍ ആരംഭിക്കുന്ന തരത്തില്‍ ഒറ്റ ഷിഫ്റ്റ് ആയാണ് നടത്തുക. ഈ വര്‍ഷം, ഇന്ത്യയിലും വിദേശത്തുമുള്ള 8,000 സ്‌കൂളുകളില്‍ നിന്നായി ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികള്‍ ആണ് 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുന്നത്.

Also Read:

Business
ചെറിയൊരു ആശ്വാസം; സ്വര്‍ണ വില കുറഞ്ഞു

വസ്ത്ര ധാരണരീതി, പരീക്ഷാ ഹാളിനുള്ളില്‍ അനുവദനീയവും പാടില്ലാത്തതുമായ ഇനങ്ങള്‍ അടക്കം വിദ്യാര്‍ഥികള്‍ പാലിക്കേണ്ടതായ കാര്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ;

  • cbse.gov.in സന്ദര്‍ശിക്കുക.
  • പരീക്ഷാ സംഘം പോര്‍ട്ടല്‍ തുറക്കുക
  • അടുത്ത പേജില്‍ 'Continue'ല്‍ ക്ലിക്ക് ചെയ്യുക
  • സ്‌കൂള്‍ select ചെയ്യുക.
  • pre-exam activities tab തുറക്കുക
  • അഡ്മിറ്റ് കാര്‍ഡിനായുള്ള ലിങ്ക് തുറക്കുക
  • ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

Content Highlights: CBSE admit card 2025 class 10 12 admit cards out at pariksha sangam portal

To advertise here,contact us