കാനഡ സ്വപ്‌നം മാത്രമാകുമോ? ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; റദ്ദാക്കിയത് 7000 പെര്‍മിറ്റുകള്‍

കുടിയേറ്റ നിയന്ത്രണ നടപടികൾ മൂലം ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥി സമൂഹം ആകെ പ്രതിസന്ധിയിലാണ്

വിദേശവിദ്യാഭ്യാസം സ്വപ്നം കാണുന്നവരുടെ പറുദീസയാണ് കാനഡ. ഇന്ത്യക്കാർ അടക്കം നിരവധി വിദ്യാർത്ഥികളാണ് വർഷാവർഷം കാനഡയിലേക്ക് കുടിയേറുന്നത്. എന്നാൽ ജനുവരി 31 മുതൽ കാനഡ നടപ്പിലാക്കി വരുന്ന കുടിയേറ്റ നിയന്ത്രണ നടപടികൾ ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥി സമൂഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇമിഗ്രേഷൻ, വിസ പോളിസികൾ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ് കാനഡ.

ജനുവരി 31ന് പ്രാബല്യത്തിൽ കൊണ്ടുവന്ന പുതുക്കിയ ഇമിഗ്രേഷൻ, അഭയാർത്ഥി സംരക്ഷണ ചട്ടങ്ങൾ പ്രകാരം കർശന നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ജോലി പെർമിറ്റുകള്‍ റദ്ദാക്കുക, വിസ അനുവദിക്കുന്നതില്‍ കർശന പരിശോധന, കാലാവധി കഴിഞ്ഞും ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ടോ എന്നതുസംബന്ധിച്ച പരിശോധന തുടങ്ങിയവയെല്ലാം കനേഡിയൻ ഉദ്യോഗസ്ഥർ ശക്തമാക്കിയിട്ടുണ്ട്. പഠനം കഴിഞ്ഞ് ജോലിക്കും മറ്റുമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ തീരുമാനങ്ങൾ വലിയ തിരിച്ചടിയാകും.

Also Read:

Tech
പറ്റിപ്പോ? ഗൂഗിൾ മെസേജിലോ? ഇനി നടന്നതുതന്നെ ! ഈ ഫീച്ചർ എല്ലാം തടയും

ഏകദേശം ഏഴായിരത്തോളം പെർമിറ്റുകൾ ഇത്തരത്തിൽ കനേഡിയൻ അധികൃതർ റദ്ദാക്കിയെന്നാണ് വിവരം. കാനഡയിൽ പഠിക്കുന്ന നാല് ലക്ഷത്തോളം വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ നെഞ്ചിടിപ്പേറ്റുന്ന നടപടിയാണിത്. ഇത്തരത്തിൽ റദ്ദാക്കിയ പെർമിറ്റുകൾ നിയമനടപടികളിലൂടെ തിരിച്ചെടുക്കാനുള്ള അവസരമുണ്ട്. പക്ഷെ അവ വിജയം കാണുമെന്ന് ഉറപ്പില്ലെന്ന് മാത്രമല്ല, പണം പോകുന്ന ഏർപ്പാടുമാണ്.

Also Read:

Tech
മനുഷ്യർക്ക് മാത്രം മതിയോ, മൃഗങ്ങൾക്കും വേണ്ടേ സ്മാർട്ട്ഫോൺ? ഇതാ നല്ല കിടിലൻ ഐഡിയ

കാനഡയിലെ മൊത്തം വിദേശവിദ്യാർഥികളിൽ 35-40% വരെയുള്ളവർ ഇന്ത്യൻ വിദ്യാർത്ഥികളാണ്. രാജ്യത്തുണ്ടായ കനത്ത പ്രതിഷേധം കണക്കിലെടുത്താണ് അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ കാനഡ മുൻകൈ എടുക്കുന്നത്. മതിയായ കാരണങ്ങൾ ബോധിപ്പിക്കാനായില്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ, താല്കാലിക റസിഡന്റ് വിസകൾ തുടങ്ങിയവ റദ്ദാക്കാന്‍ കനേഡിയൻ അധികൃതർക്ക് ഇപ്പോൾ അധികാരമുണ്ട്.

കുടിയേറ്റം വർധിച്ചതോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം വലിയ വിലക്കയറ്റമാണുണ്ടായത്. ഇത് അവിടുത്തെ ജനങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കുടിയേറ്റ നയത്തിന്റെ പേരിൽ ജസ്റ്റിൻ ട്രൂഡോ വലിയ വിമർശനമാണ് നേരിട്ടത്. ഇതോടെയാണ് കുടിയേറ്റനിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുന്നതും വിദ്യാർത്ഥികളെ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്ന കുടിയേറ്റ നയങ്ങൾ രൂപീകരിച്ചതും.

Content Highlights: Indian students faces crisis after canadas new policy

To advertise here,contact us