എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയായ എംഎസ്എഫ് ഹബീബ് എജ്യൂകെയറിൻ്റെ സ്കോളർഷിപ്പ് പരീക്ഷകൾക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും വിജയകരമായി പൂർത്തിയാക്കിയ പദ്ധതിയുടെ നാലാം പതിപ്പാണ് ഈ വർഷം നടക്കുന്നത്.
ഹയർസെക്കണ്ടറി, ഡിഗ്രി, പിജി തലങ്ങൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കാണ് പദ്ധതി വഴി സ്കോളർഷിപ്പികൾ നൽകുന്നത്. നീറ്റ്, സിഎ, സിഎംഎ, സിഎംഎ യുഎസ്, എസിസിഎ ,ജെഇഇ ട്രെയിനിംഗ്, സിവിൽ സർവീസ് കോച്ചിംഗ്, എം ബി ബി എസ് ( അബ്രോഡ്) മാനേജ്മെന്റ് കോഴ്സ് ( അബ്രോഡ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പുകൾ നൽകുന്നത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയും അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ടം എന്ന നിലയിൽ നടക്കുന്ന ഇൻ്റർവ്യൂവിൻ്റെയും റാങ്ക് ലിസ്റ്റ് പരിഗണിച്ചായിരിക്കും വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നിശ്ചയിക്കുക.
കഴിഞ്ഞ മൂന്ന് അധ്യായന വർഷങ്ങളിലായി ആയിരത്തിലേറെ വിദ്യാർത്ഥികൾക്ക് പദ്ധതി വഴി വിവിധ കോഴ്സുകളിലേക്ക് സ്കോളർഷിപ്പുകൾ നൽകി. കേരളത്തിലെ മികച്ച സ്ഥാപനങ്ങളെ എം എസ്എഫിൻ്റെ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് എത്തിക്കാനും, വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസ സാഹചര്യത്തിലുള്ള പഠനം സാധ്യമാക്കാനും കഴിഞ്ഞു.
കേരളത്തിലും വിദേശത്തുമായി ഹബീബ് എജ്യൂകെയർ സ്കോളർഷിപ്പ് എംഎസ്എഫിൻ്റെ സ്കോളർഷിപ്പ് പദ്ധതി വഴി വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ scholarship.msfkerala.org എന്ന വെബ്സൈറ്റ് വഴിയാണ് റെജിസ്ട്രേഷനുകളും റിസൾട്ട് ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും പ്രസിദ്ധീകരിക്കുക.
Content Highlights: Applications for MSF Habeeb Educare Scholarship Exams can be made from April 20